കോവിഡ്: തമിഴ്നാട്ടിൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 62,000 ക​വി​ഞ്ഞു; മുഖ്യമന്ത്രിയുടെ പരിശോധന ഫലം നെഗറ്റീവ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 62,000 ക​വി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച 2710 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 37 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 62,087 ആ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം. 27178 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

ചെ​ന്നൈ​യി​ല്‍ 1487 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചെ​ന്നൈ​യി​ല്‍‌ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 42,752 ആ​യി.​കേ​ര​ള​ത്തി​ല്‍​നി​ന്ന് തി​രി​കെ ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ ഒ​ന്പ​തു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ കൂടുതൽ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മധുരയിൽ ഏഴ് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വെല്ലൂർ, റാണിപേട്ട് ജില്ലകളും അടച്ചിടും. ചെന്നൈയിൽ ഉൾപ്പടെ ഈ മാസം 30 വരെ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നീട്ടുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്. സമ്പൂർണ്ണ അടച്ചിടൽ ഗുണം ചെയ്തെന്നാണ് സർക്കാർ വിലയിരുത്തൽ.

© 2024 Live Kerala News. All Rights Reserved.