ബസ് ചാർജ് വർദ്ധനവില്ല; ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊ​ച്ചി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉയർത്തിയ ബ​സ് ചാർജ് കു​റ​യ്ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് അം​ഗീ​കാ​രം ലഭിച്ചു. വ​ര്‍​ധി​പ്പി​ച്ച ചാ​ര്‍​ജ് കു​റ​യ്ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് നേരത്തെ സ്‌​റ്റേ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് അം​ഗീ​ക​രി​ക്കു​ക​യും സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്യു​ക​യും ചെ​യ്യുകയായിരുന്നു.

വ​ര്‍​ധി​പ്പി​ച്ച ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്ക​രു​തെ​ന്ന ആ​വ​ശ്യ​വുമായി ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചതിനെ തുടർന്നാണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റി​യ​തി​നാ​ല്‍ ചാ​ര്‍​ജ് കു​റ​യ്ക്ക​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ബ​സ് ഉ​ട​മ​ക​ള്‍​ക്കു​ള്ള ടാ​ക്‌​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കി ന​ല്‍​കി​യി​ട്ടു​ണ്ട്. ടി​ക്ക​റ്റ് വ​ര്‍​ധ​ന​യെ സം​ബ​ന്ധി​ച്ച്‌ ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ല്‍ പ​റ​ഞ്ഞു.

മോ​ട്ട​ര്‍​വാ​ഹ​ന നി​യ​മ​പ്ര​കാ​രം ചാ​ര്‍​ജ് വ​ര്‍​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

© 2024 Live Kerala News. All Rights Reserved.