കാബൂളിലെ പള്ളിയില്‍ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഷിര്‍ ഷാ-ഇ-സൂരി പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പള്ളിയിലെ ഇമാം അടക്കം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

18 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരും കലാപകാരിയായ താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്.