തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രപാക്കേജില്‍ 40000 കോടി; മോദിക്ക് നന്ദി പറഞ്ഞ് രാഹുല്‍

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര പാക്കേജില്‍ 40000 കോടി രൂപ നീക്കിവെച്ചതില്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതോടൊപ്പം പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ച മോദിയുടെ പഴയ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

യുപിഎ കാലത്ത് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി നീക്കിവെച്ചതില്‍ നന്ദി. തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം മനസ്സിലാക്കിയതിനും പ്രോത്സാഹിപ്പിച്ചതിനും ഞങ്ങള്‍ കൃതജ്ഞത നിങ്ങളെ അറിയിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.