അതിഥി തൊഴിലാളികള്‍ക്കായി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്ക് ഏതു സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാന്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.മാര്‍ച്ച് 21നകം ഇതിന്റെ നടപടിക്രമം പൂര്‍ത്തിയാക്കുമെന്നും അവര്‍ വ്യക്തമാക്കി.

പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ട 23 സംസ്ഥാനങ്ങളിലെ 67 കോടി പേര്‍ക്ക് ഈ സൗകര്യം ലഭിക്കും. ആകെ ഉപഭോക്താക്കളിലെ 83% പേരും ഓഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു.