മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക കൈമാറി നാലുവയസ്സുകാരി ശ്രീധ്യാന

പാലക്കാട്: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി നാലുവയസ്സുകാരി ശ്രീധ്യാന. നാളുകളായി കുടുക്കയിൽ സൂക്ഷിച്ചു വച്ചിരുന്ന ചില്ലറത്തുട്ടുകളടക്കം നാലായിരത്തിലധികം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിലെ ജീവനക്കാരനും ചെമ്മണൂർ കർമസേനയിലെ സജീവ പ്രവർത്തകനുമായ ഒറ്റപ്പാലം സ്വദേശി ഹരീഷ്കുമാറിന്റെ മകളാണ് ശ്രീധ്യാന.

ദിവസവും വാർത്താസമ്മേളനവും വാർത്തകളും ശ്രദ്ധിക്കുന്ന മകൾ സ്വമേധയാ തുക കൈമാറാൻ തീരുമാനിക്കുകയും അതുപ്രകാരം താൻ തുക പാലക്കാട് എ ഡി എം നു കൈമാറുകയുമായിരുന്നു എന്ന് പിതാവ് ഹരീഷ്കുമാർ പറഞ്ഞു. ശ്രീധ്യാനയുടെ സംഭാഷണങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.