ബാബ്റി മസ്ജിദ് കേസ്; ഓഗസ്റ്റ് 31ന് മുൻപ് വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ബാബ്റി മസ്ജിദ് കേസ് വിചാരണ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്കായി വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഉപയോഗിക്കാമെന്നും ലക്‌നൗ സിബിഐ കോടതിക്ക് സുപ്രിംകോടതി നിർദേശം നൽകി.

കേസിന്റെ വിചാരണയ്ക്കായി സുപ്രിംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന ബിജെപി നേതാക്കളായ എൽകെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങിയവരാണ് കേസിലെ പ്രതികൾ. 1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്.