ലോകത്ത് കൊവിഡ് ബാധിതര്‍ 35 ലക്ഷം കവിഞ്ഞു, 2.45 ലക്ഷം പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ 35,00,617 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2,45,048 പേര്‍ മരിച്ചു. രോഗബാധിതരില്‍ 11,60,840 പേര്‍ അമേരിക്കയിലാണ്. കൊവിഡ് ബാധിച്ച്‌ 67,448 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,45,567 രോഗികളുള്ള സ്‌പെയിനില്‍ 25,100 പേരാണ് മരിച്ചത്.

ഇറ്റലിയില്‍ 28,710, ബ്രിട്ടനില്‍ 28,131, ഫ്രാന്‍സില്‍ 24,760 എന്നിങ്ങനെയാണ് മരണം. 1,64,967 രോഗികളുള്ള ജര്‍മനിയില്‍ 6,812 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ബ്രിട്ടണ്‍ ഒഴികെയുള്ള പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപന നിരക്കും മരണനിരക്കും കുറയുകയാണ്.

ജര്‍മനിയില്‍ മാസങ്ങള്‍ക്കു ശേഷം ഇന്ന് ആദ്യമായി ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നു. സ്പെയിനിൽ 7 ആഴ്ചയ്ക്കു ശേഷം പൊതുസ്ഥലത്ത് വ്യായാമം അനുവദിച്ചു. രോഗം ഇനിയും നിയന്ത്രണവിധേയമായിട്ടില്ലാത്ത അമേരിക്കയിലും ടെക്സസ്, സൗത്ത് കരോലീന അടക്കം 12 സംസ്ഥാനങ്ങളില്‍ റസ്റ്റോറന്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു.

© 2024 Live Kerala News. All Rights Reserved.