ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡോ.ബോബി ചെമ്മണൂരിന്റെ കർമസേന

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഡോ ബോബി ചെമ്മണൂർ രൂപീകരിച്ച കർമസേനയുടെ ആഭിമുഖ്യത്തിൽ പാലക്കാട് നഗരസഭയിലെ വാർഡുകളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാനായി അരിയും ഭക്ഷ്യധാന്യകിറ്റുകളും കൈമാറി.പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൻ പ്രമീള ശശിധരൻ കിറ്റുകൾ ഏറ്റുവാങ്ങി.ഡോ ബോബി ചെമ്മണൂരിന്റെ കർമസേന നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നു പ്രമീള ശശിധരൻ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർമസേന നടത്തി വരുന്നുണ്ട്