എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് അര്‍ണബ് ഗോസാമി രാജിവെച്ചു

മുംബൈ: പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഒഫ് ഇന്ത്യയില്‍ നിന്ന് റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി രാജിവച്ചു. പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. റിപ്പബ്ലിക് ചാനലില്‍ നടന്ന തത്സമയ പരിപാടിക്കിടെയാണ് അര്‍ണാബ് രാജി പ്രഖ്യാപിച്ചത്.

പാൽഗഡിൽ നടന്നത് തെറ്റിധരണയുടെ പുറത്തുണ്ടായ അക്രമമല്ലെന്നും അതിനു പിന്നിലെ ഉദ്ദേശങ്ങൾ വളരെ വ്യക്തമാണെന്നുമാണ് അർണബ് ചാനൽ ചർച്ചക്കിടെ പറഞ്ഞത്.

ബിജെപി ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയാണ് ഇത്തരമൊരു സംഭവം നടന്നിരുന്നതെങ്കിൽ നസറുദ്ദീൻ ഷാ, അപർണാ സെൻ, രാമചന്ദ്ര ഗുഹ, സിദ്ദാർഥ് വരദരാജരൻ, മറ്റ് അവാർഡ് വാപസി ഗാങ് തുടങ്ങിയവർ രംഗത്ത് വരുമായിരുന്നില്ലേയെന്നും അർണബ് ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.