പോലീസ് സേനയ്ക്ക് ദാഹമകറ്റാൻ ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ. കർശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ദാഹമകറ്റാൻ ഇളനീർ വിതരണം ചെയ്യുന്നത്. ഒരാഴ്ചയോളവുമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇത് തുടർന്നുവരികയാണെന്നും അടുത്ത ദിവസങ്ങളിലും മറ്റു മേഖലകളിൽ ഈ പ്രവർത്തനങ്ങൾ തുടരുമെന്നും ഡോ. ബോബി ചെമ്മണൂർ അറിയിച്ചു. കോവിഡ് 19; ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി സേവന പ്രവർത്തനങ്ങളാണ് സമൂഹത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ട് ബോബി ചെമ്മണൂർ ഗ്രൂപ്പ് ചെയ്തുവരുന്നത്. മുൻപും കൊറോണയുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ സേവനപ്രവർത്തനങ്ങൾ ബോബി ചെമ്മണൂർ ഇന്റർനാഷണൽ പ്രഖ്യാപിച്ചിട്ടുണ്ട്