കോവിഡ്: കേരളമുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ശക്തമായ നിയന്ത്രണം വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളില്‍ കോവിഡ് സമൂഹവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെമെന്നു കേന്ദ്രം. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക,തെലങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ലഡാക്കിലും കര്‍ശന നിയന്ത്രണം വേണമെന്ന് നിർദേശം ഉണ്ട്. സമൂഹവ്യാപനം കണ്ടെത്തിയാല്‍ പ്രഭവകേന്ദ്രം ഉൾപ്പെടെയുള്ള മേഖല പൂര്‍ണമായി ക്വാറന്റീനിലാക്കും. ഈ സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രയില്‍ പൂര്‍ണ നിയന്ത്രണം, വീടുവീടാന്തരമുള്ള സ്ക്രീനിങ്, റാന്‍ഡം ടെസ്റ്റിങ് എന്നിവ കൂടുതല്‍ കര്‍ശനമാക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

വലിയതോതിലുള്ള വൈറസ് വ്യാപനം നിലവിൽ ഉണ്ടായേക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഓരോ സ്ഥലത്തിനനുസരിച്ചു സമീപനത്തിൽ വ്യത്യാസം വരുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യം സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്നാണ് വിലയിരുത്തൽ. നിലവില്‍ 211 ജില്ലകളെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.