എല്ലാവരും മാസ്ക് ധരിക്കണം;തനിക്ക് മാസ്ക് ഇഷ്ടമല്ല: ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അനിയന്ത്രിതമായി വർധിക്കുന്ന​തി​നി​ടെ ജ​ന​ങ്ങ​ളെല്ലാം മാ​സ്ക് ധരിക്കണ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വെ​ന്‍​ഷ​ന്‍ (സി​ഡി​സി) ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശങ്ങൾ ഉടൻ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ജി​ക്ക​ല്‍ ഗ്രേ​ഡ് മാ​സ്കു​ക​ള്‍ ല​ഭ്യമല്ലെന്നും അ​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കാ​യി ക​രു​തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് വ്യക്തമാക്കി. അ​തി​നാ​ല്‍ വീ​ട്ടി​ല്‍ ത​ന്നെ മാ​സ്കു​ക​ള്‍ നി​ര്‍​മി​ച്ച്‌ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്നും മാ​സ്ക് വ​യ്ക്കു​ന്ന​ത് ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ക​ട​മ​യാ​യി കാ​ണ​ണ​മെ​ന്നും ട്രം​പ് നി​ര്‍​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, താ​ന്‍ മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്നും അ​ത് ത​ന്‍റെ മാ​ത്രം ഇ​ഷ്ട​മാ​ണെ​ന്നും ലോ​ക​നേ​താ​ക്ക​ളെ മാ​സ്ക് ധ​രി​ച്ചു​കൊ​ണ്ട് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ ത​നി​ക്ക് ആ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ല്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള പ​തി​വ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.