വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം ; ഈ നിലയില്‍ പോയാല്‍ പദ്ധതി തടസ്സപ്പെുത്തും

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും.

ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പദ്ധതി തടസപ്പെടുത്തുമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. പുനരധിവാസ പാക്കേജിനെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു. തീരദേശത്തെ ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.