കോവിഡ് 19: കേന്ദ്രമന്ത്രിമാരുടെ വിദേശ യാത്രകള്‍ റദ്ദാക്കി; ആശങ്ക വേണ്ടന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19 വിഷയത്തില്‍ സർക്കാർ ജാഗരൂകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. പരിഭ്രാന്തി വേണ്ട, മുന്‍കരുതല്‍ മതി. കേന്ദ്രമന്ത്രിമാര്‍ ഇനിയുള്ള ദിവസങ്ങളില്‍ വിദേശത്തേക്ക് പോകില്ല. ജനങ്ങളും അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി രോഗവ്യാപനം തടഞ്ഞ് നമുക്ക് സുരക്ഷിതരാകാമെന്നും മോദി ട്വീറ്റില്‍ വ്യക്തമാക്കി.

രാജ്യത്ത് 17 വിദേശികള്‍ക്ക് ഉള്‍പ്പെടെ 73 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയച്ചു. ഇറാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും നടപടി തുടങ്ങി.

‘പരിഭ്രാന്തിയോട് നോ പറയാം, മുന്‍കരുതലിനോട് യെസ് പറയാം. കേന്ദ്രസര്‍ക്കാരിലെ മന്ത്രിമാരൊന്നും വരും ദിവസങ്ങളില്‍ വിദേശയാത്ര നടത്തില്ല. പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി വൈറസ് പടരുന്നത് തടഞ്ഞ്, എല്ലാവരടുടെയും സുരക്ഷ ഉറപ്പാക്കാം’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.