ബഹ്‌റൈനില്‍ മലയാളി ന​ഴ്സു​മാ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥിരീകരിച്ചു

മനാമ: ബഹ്‌റൈനില്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് ഇ​രു​വ​രും. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു ഇ​ന്ത്യ​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൂ​വ​രേ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​ല്‍ ഒ​രാ​ള്‍‌ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​ണെ​ന്നാ​ണ് വി​വ​രം. രോഗബാധയേറ്റിട്ടുണ്ടോ എന്നറിയുന്നതിനായി ഇവരുടെ ഭര്‍ത്താവിന്റെയും കുട്ടിയുടെയും ശരീര സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അതേസമയം യു.എ.ഇയില്‍ 11 പേര്‍ക്ക് കൂടി കൊറോണ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.