ജ്യോതിരാദിത്യക്ക്​ എപ്പോള്‍ വേണമെങ്കിലും എന്നെ വന്ന്​ കാണാമായിരുന്നു; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സി​ന്ധ്യ​യു​ടെ കാ​ലു​മാ​റ്റ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മൊ​ന്നും ഉ​ന്ന​യി​ക്കാ​തി​രു​ന്ന രാ​ഹു​ല്‍ അ​ദ്ദേ​ഹ​ത്തി​ന് താ​ന്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്കു അ​നു​മ​തി ന​ല്‍​കി​യി​ല്ലെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ചു.

തന്റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദൂന്‍ സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയുടെ സഹവിദ്യാര്‍ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ ഏറ്റവും അടുത്ത സഹായി കൂടിയായ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ബു​ധ​നാ​ഴ്ച ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സി​ന്ധ്യ പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു ​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ചൊ​വ്വാ​ഴ്ച സി​ന്ധ്യ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു.