ആശങ്കയ്ക്ക് വിരാമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കൊറോണ ബാധയില്ലെന്ന് പരിശോധനാ ഫലം

റോം: ചുമയും പനിയും ബാധിച്ച് വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കൊറോണ ബാധയില്ലെന്ന് പരിശോധനാ ഫലം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വത്തിക്കാന്‍ വക്താവ് മാറ്റേയോ ബ്രൂണി പറഞ്ഞു. നിലവില്‍ താമസസ്ഥലത്ത് വിശ്രമത്തില്‍ തുടരുകയാണ് മാര്‍പ്പാപ്പ.

മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാതെ ചെറിയ അസുഖം മാത്രമാണെന്നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം. കൊറോണ പരിശോധന നടത്തിയോ എന്ന കാര്യത്തിലും പ്രതികരിക്കാന്‍ വത്തിക്കാന്‍ തയ്യറായിരുന്നില്ല.