കൊറോണ: സൗദി എയര്‍ലൈന്‍സ് കൊച്ചി-ജിദ്ദ സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ രണ്ട് എയര്‍ലൈനുകള്‍ റദ്ദാക്കി. സൗദി എയര്‍ലൈന്‍സും, മലിന്ദോ എയര്‍ലൈന്‍സുമാണ് പ്രതിദിന സര്‍വീസുകള്‍ റദ്ദാക്കിയത്.

സൗദി എയര്‍ലൈന്‍സ് ജിദ്ദയിലേക്കുള്ള സര്‍വീസ് ഈ മാസം 13 വരെ നിര്‍ത്തിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

മലിന്ദോ എയര്‍ലൈന്‍സ് ക്വലാലംപൂരിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്.