ഊബറിന് ഭീഷണിയോ? ഒല ഇന്ന് മുതല്‍ ലണ്ടനില്‍ സര്‍വ്വീസ് ആരംഭിച്ചു

ഇന്ത്യന്‍ ക്യാബ് കമ്പനിയായ ഒല ഇന്ന് മുതല്‍ യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ സര്‍വ്വീസ് ആരംഭിച്ചു. ലണ്ടനില്‍ 25,000 ഡ്രൈവര്‍മാരുമായാണ് സര്‍വ്വീസ് ആരംഭിച്ചത്. ഇപ്പോള്‍ ഒല കംഫര്‍ട്ട്, കംഫര്‍ട്ട് എക്‌സ്എല്‍, എക്‌സെക് എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സര്‍വ്വീസുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ലണ്ടന്‍ ഓലയുടെ 28-ാമത്തെ നഗരമാണ്. മറ്റ് ബ്രിട്ടീഷ് നഗരങ്ങളായ ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ ഒല നേരത്തെ തന്നെ സര്‍വ്വീസ് ആരംഭിച്ചിരുന്നു. യുകെയില്‍ 11,000 ഡ്രൈവര്‍മാരാണ് ഒലയ്ക്കുള്ളത്.

ബെംഗളൂരു ആസ്ഥാനമായ ഒല ലണ്ടനില്‍ സര്‍വ്വീസ് ആരംഭിച്ചതോടെ അമേരിക്കന്‍ ക്യാബ് കമ്പനിയായ ഊബറിനാണ് വലിയ ഭീഷണി നേരിട്ടിരിക്കുന്നത്. ലണ്ടനില്‍ സര്‍വ്വീസ് ആരംഭിച്ചത് തങ്ങളുടെ ബിസിനസ്സിന്റെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഒല ഇന്റര്‍നാഷണല്‍ മേധാവി സൈമണ്‍ സ്മിത്ത് പറഞ്ഞു.