പൊതുബജറ്റ് പൊള്ളയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് രാഹുൽ ഗാന്ധി . ഏറ്റവും ദൈര്‍ഘ്യം ഏറിയ ബജറ്റ് പ്രസംഗമാണ് ഇന്ന് ധനമന്ത്രി പാര്‍ലമെന്‍റിൽ നടത്തിയത്. എന്നാൽ പ്രസംഗം മാത്രമെ ഉള്ളു എന്നും അത് പൊള്ളയാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. ഏറ്റവും ദൈർഘ്യം ഏറിയ ബജറ്റ് ആണെങ്കിലും പൊള്ളയാണ്. അതിൽ ഒന്നും ഇല്ല- എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. നടപ്പാക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മക്ക് ഒരു പരിഹാരവും നിര്‍ദ്ദേശിക്കാൻ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു

© 2024 Live Kerala News. All Rights Reserved.