ബോബി ഹെലി ടാക്‌സിക്ക് തുടക്കമായി

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്‌സി സര്‍വ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകര്‍ ടൂറിസം രംഗത്തേക്ക് കടന്നു വരുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
250 കോടി രൂപയാണ് ബോബി ഹെലി ടാക്‌സി സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത് എന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. രാജ്യത്തെ 26 കേന്ദ്രങ്ങളിലെ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സ് ടൈം ഷെയര്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് സൗജന്യമായി ബോബി ഹെലി ടാക്‌സിയുടെ സേവനം ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കിയിരുന്നു. ഡോ ബോബി ചെമ്മണൂരും അവരോടൊപ്പം യാത്ര ചെയ്തു.
ജിസോ ബേബി (ഡയറക്ടര്‍) സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ .എന്‍ ശാസ്ത്രി (ചെയര്‍മാന്‍, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍), മാര്‍ക്കറ്റിംഗ് ഹെഡ്ഡ് ഹെലി കാറിന ടോളോനെന്‍(ഫിന്‍ലാന്‍ഡ്), സില്‍ജു (വൈസ് പ്രസിഡന്റ് ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ്), ജോണ്‍ തോമസ്(ഓപ്പറേഷന്‍ ഹെഡ്ഡ്) തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. വിന്‍സി (ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്) നന്ദി പ്രകാശിപ്പിച്ചു

© 2024 Live Kerala News. All Rights Reserved.