രാജ്യത്തെ ആദ്യ പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ബുധനാഴ്ച ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതിനു മുന്പ് ജനറല്‍ റാവത്ത് ഗാര്‍ഡ് ഒാഫ് ഹോണര്‍ സ്വീകരിച്ചു. പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും പ്രതിരോധ മേധാവി എന്ന നിലയില്‍ ജനറല്‍ റാവത്ത്.

ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്ന് സേനാ വിഭാഗങ്ങളെയും ഏകീകൃതമായി പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കുമെന്നു ചുമതലയേറ്റ ശേഷം ജനറല്‍ റാവത്ത് പറഞ്ഞു.