ലിബിയയിലെ ഐഎസ് ഭീകരരുമായി ഇന്ത്യയ്ക്ക് കൂട്ടുബിസിനസ് ഉണ്ടോയെന്ന് മനീഷ് തിവാരി

 

ന്യൂഡല്‍ഹി: ലിബിയയിലെ ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഇന്ത്യയ്ക്ക് എന്ത് ബിസിനസാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ വിട്ടയച്ചത് തന്റെ ശ്രമഫലമായാണെന്ന വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ അവകാശവാദം കേട്ടാണ് തനിക്ക് ഈ സംശയം തോന്നിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. എന്നാല്‍ ഇത് തന്റെ ശ്രമഫലമായാണ് എന്നാണ് വിദേശകാര്യമന്ത്രി അവകാശപ്പെടുന്നത്. ഇന്ത്യയ്ക്ക് ലിബിയയിലെ ഐഎസ് ഭീകരരുമായി എന്താണ് ബിസിനസ്? മനോജ് തിവാരി ചോദിച്ചു.

അങ്ങനെയെങ്കില്‍ വിട്ടയക്കാത്ത മറ്റു രണ്ട് അധ്യാപകരുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഐഎസുമായി ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിച്ചിരിക്കുന്ന മന്ത്രി അക്കാര്യം വ്യക്തമാക്കണം. പഞ്ചാബില്‍ നിന്നുള്ള 57 പേരുടെ അവസ്ഥ എന്താണ്? അവര്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ? തിവാരി ട്വിറ്ററില്‍ ചോദിച്ചു.

ലിബിയയിലെ ട്രിപ്പോളിയില്‍ ഇന്ത്യക്കാരായ നാല് അധ്യാപകരെയാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ രണ്ട് പേരെ വിട്ടയച്ചിരുന്നു. കര്‍ണാടകക്കാരായ ലക്ഷ്മി കാന്ത്, വിജയ്കുമാര്‍ എന്നിവരെയാണ് വിട്ടയച്ചത്. മറ്റ് രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് സുഷമസ്വരാജ് അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.