ഹ്യൂമൻ റൈറ്റ്‌സ് അവാർഡ് ഡോ. ബോബി ചെമ്മണൂരിന്

ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻസിന്റെ ഹ്യൂമൻ റൈറ്റ്‌സ് അവാർഡ് 812 കി.മീ റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരിന്. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക്, കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവർ ചേർന്ന് അവാർഡ് സമർപ്പിച്ചു. ചടങ്ങിൽ ജസ്റ്ററിസ് സി എൻ രാമചന്ദ്രൻ നായർ, ജസ്റ്റിസ് കെ പി ബാലചന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻസിന്റെ ഫൗണ്ടർ ചെയർമാൻ പി സി അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എച്ച് ആർ എഫ് സംസ്ഥാന ജന.സെക്രട്ടറി അനൂപ് സബർമതി സ്വാഗതവും അഡ്വ. ആന്റണി നന്ദിയും പറഞ്ഞു.