ട്രംപിന് വീണ്ടും തിരിച്ചടി : ജന പ്രതിനിധി സഭയുടെ ഇംപീച്ച്‌മെന്റ് റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിനെതിരെ ജന പ്രതിനിധി സഭയുടെ ഇംപീച്ച്‌മെന്റ് റിപ്പോര്‍ട്ട്. 2020 ലെ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലിനായി ട്രംപിന്റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് കണ്ടെത്തല്‍.

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബോണ്‍ ബെഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രയിനോട് ആവശ്യപ്പെട്ടു. സമ്മര്‍ദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വ താല്‍പര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, എന്നിവയാണ് കണ്ടെത്തലുകള്‍.

അമേരിക്കന്‍ ചരിത്രത്തില്‍ ജന പ്രതിനിധി സഭ ഏറ്റെടുത്ത ഇംപീച്ച്‌മെന്റ് അന്വേഷണത്തെ പൂര്‍ണമായും തടയാന്‍ ശ്രമിച്ച ആദ്യ പ്രസിന്റാണ് ട്രംപെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കണ്ടെത്തലുകള്‍ സ്റ്റേറ്റ് ഹൗസ് ജുഡീഷ്യറി കമ്മറ്റി പരിഗണിക്കും