പെട്രോള്‍ വില കുത്തനെ കൂടി; ഏറ്റവും കൂടുതല്‍ വില തിരുവനന്തപുരം, 78.23 രൂപ

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില കുത്തനെ കുതിക്കുന്നു. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ വില അനുസരിച്ച് മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 80 രൂപയാണ് കൂടിയത്.

കേരളത്തില്‍ പെട്രോള്‍ വില ശരാശരി 77 രൂപ നിലവാരത്തിലാണ് എത്തിയിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളിലെ വില വര്‍ദ്ധനവാണ് പെട്രോള്‍, ഡീസര്‍ വില ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില തിരുവനന്തപുരത്താണ്. തിരുവനന്തപുരം 78.23 രൂപയും കൊച്ചയില്‍ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് കൂടിയ പെട്രോള്‍ വില.