ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണും

 

ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഉന്‍മുഖ് ചന്ദാണ് ക്യാപ്റ്റന്‍. ചെന്നൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 7ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഓസിസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

ലീഗ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു മല്‍സരങ്ങളുണ്ട്. ഓഗസ്റ്റ് 14നാണ് ഫൈനല്‍. മല്‍സരങ്ങളെല്ലാം ചെന്നൈയിലാണ് നടക്കുക.

ടീം: മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ (വൈ.ക്യാപ്റ്റന്‍), കേദാര്‍ ജാദവ്, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സന്ദീപ് ശര്‍മ, രുഷ് കലാരിയ, മന്ദീപ് സിങ്, ഖൂര്‍ഗീത് സിങ് മാന്‍, റിഷി ധവാന്‍.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ചതുര്‍ദിനടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനെ അമ്പട്ടി റായിഡു നയിക്കും.

ഈ വര്‍ഷം സിംബാബ്!വെയ്‌ക്കെതിരെ നടന്ന ട്വന്റി20 മല്‍സരത്തിലാണ് സഞ്ജു ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്.