ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തി. 2019ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ബ്രസീലിലേക്ക് പോയിരുന്നത്. ഇത് ആറാം തവണയാണ് മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

‘പുത്തൻ ഭാവിക്കായി സാമ്പത്തിക വളർച്ച’ എന്നതായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ,ശാസ്ത്രം,സാങ്കേതിക വിദ്യ എന്നീമേഖലയിൽ ലോകത്തെ അഞ്ച് പ്രധാന സാമ്പത്തിക ശ്കതികൾക്കിടയിൽ ബന്ധം ശക്തമാക്കുകയാണ് ബ്രിക്‌സ് ഉച്ചകോടി പ്രധാനമായും ലക്ഷ്യമിടുന്നത്.