ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ഡോണള്‍ഡ് ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍ : ഇംപീച്ച്മെന്‍റ് നടപടി നേരിടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായി യുറോപ്യന്‍ യൂണിയന്‍ അംബാസിഡറുടെ പുതിയമൊഴി.

ട്രംപിന്‍റെ രാഷ്ട്രീയ ശത്രുവും അമേരിക്കന്‍ മുന്‍ വൈസ്പ്രസിഡന്‍റുമായ ജോ ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ട്രംപ് ഭരണകൂടം യുക്രൈന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി അംബാസിഡര്‍ ഗോര്‍ഡണ്‍ സണ്‍ലാന്‍റ് മൂന്നംഗ അന്വേഷണ സമിതിക്ക് മൊഴിനല്‍കി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയാകും ഡെമോക്രാറ്റ് നേതാവായ ജോ ബൈഡന്‍. ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെയുള്ള പരാതി.

ഈ വിഷയത്തില്‍ ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിടുകയാണ്. ജോ ബൈഡനെതിരെ കേസെടുക്കാനായി യുക്രൈന് നല്‍കുന്ന 400 മില്യണ്‍ ഡോളറിന്റെ സഹായം ട്രംപ് മരവിപ്പിച്ചു എന്നും ആരോപണമുണ്ട്. ഈ ആരോപണത്തെ സ്ഥിരീകരിക്കുകയാണിപ്പോള്‍ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഗോഡന്‍ സോണ്ട്‍ലാന്‍ഡ് സ്ഥിരീകരിച്ചത്.

ഇക്കാര്യം ഒരു യുക്രൈനിയന്‍ നയതന്ത്ര‍ജ്ഞന്‍ തന്നോട് പറഞ്ഞതായി ഗോഡന്‍ സോണ്ട്‍ലാന്‍ഡ് മൊഴി നല്‍കി. ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടിയില്‍ ഏറെ നിര്‍ണായകമാകും ഈ മൊഴി. വൈറ്റ് ഹൌസ് ഇക്കാര്യം ശക്തമായി നിഷേധിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.