Urgent: ട്രാന്‍സ്‌ഫോര്‍മേഴ്‌സ് & ഇലക്ട്രിക്കല്‍സ് കേരളയില്‍ എന്‍ജിനീയര്‍/ജൂനിയര്‍ എന്‍ജിനീയര്‍ ട്രെയിനികളുടെ നിരവധി ഒഴിവ്

സംസ്ഥാന സർക്കാരിന്റെയും എൻ.ടി.പി.സി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ട്രാൻസ്‌ഫോർമേഴ്‌സ് & ഇലക്ട്രിക്കൽസ് കേരളയിൽ എൻജിനീയർ ട്രെയിനികൾ, ജൂനിയർ എൻജിനീയർ ട്രെയിനികൾ, ഓപ്പറേറ്റർ ട്രെയിനികൾ എന്നീ തസ്തികകളിൽ അപേക്ഷിക്കാം.

 

1. എൻജിനിയർ ട്രെനിനികൾ (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്).
ഒഴിവ് : 10. യോഗ്യത : ഒന്നാം ക്ലാസ് മാർക്കോടെ ബിരുദം (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്). പ്രായപരിധി 35. നിയമാനുസൃതമുള്ള ഇളവ് ലഭിക്കും. പരിശീലന കാലം രണ്ടുവർഷം. സ്റ്റൈപ്പൻഡ് ആദ്യവർഷം 22,000 രൂപ. രണ്ടാംവർഷം 24,000 രൂപ. ശമ്പള സ്‌കെയിൽ 23480-48640. അപേക്ഷാഫീസ് 500 രൂപ.

 

2. ജൂനിയർ എൻജിനീയർ ട്രെയിനികൾ (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്).

 

ഒഴിവ് :5. യോഗ്യത : ഒന്നാം ക്ലാസ് മാർക്കോടെ ഡിപ്‌ളോമ (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്). പ്രായപരിധി 35. പരിശീലന കാലം രണ്ടുവർഷം. സ്റ്റൈപ്പൻഡ് ആദ്യ വർഷം 15000 രൂപ. രണ്ടാം വർഷം 16500 രൂപ. ശമ്പള സ്‌കെയിൽ 16180-38840. അപേക്ഷാഫീസ് : 300 രൂപ.

 

3. ഓപ്പറേറ്റർ ഗ്രേഡ്  3. ട്രെയിനികൾ.
ഒഴിവ് : 60 (ഫിറ്റർ  28, ഇലക്ട്രീഷ്യൻ  28, കാർപ്പെന്റർ  2, മെഷീനിസ്റ്റ്  2), യോഗ്യത : എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ഐ.ടി.സിയും. പ്രായപരിധി 35. പരിശീലന കാലം രണ്ടുവർഷം. സ്റ്റൈപ്പന്റ് ആദ്യവർഷം 9000 രൂപ. രണ്ടാം വർഷം 9900 രൂപ. ശമ്പള സ്‌കെയിൽ 9690​- 21240.

 

അപേക്ഷാഫീസ് : 200 രൂപ. അപേക്ഷാഫീസ് ​E​L​K,​ ​A​n​g​a​m​a​l​y​ എന്ന പേരിൽ അങ്കമാലിയിൽ മാറാവുന്ന ഡിമാന്റ് ഡ്രാറ്റായി അടയ്ക്കണം. എസ്.സി/എസ്.ടി/പി.ഡബ്‌ളിയു.ഡി വിഭാഗക്കാരെ അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അതിനുശേഷം അപേക്ഷയുടെ അച്ചടിപ്പകർപ്പ്. ഡി.ഡിയും രേഖകളുടെ പകർപ്പുകളും സഹിതം രജിസ്റ്റേർഡ് തപാലിലോ വേഗത തപാലിലോ ആഗസ്റ്റ് 12 നകം ലഭിക്കത്തക്കവിധം ​Th​e​ ​S​e​n​i​o​r​ ​C​o​n​s​u​l​t​a​n​t,​ ​K​I​T​C​O​ ​L​t​d,​ ​N​o.​ 42,​ ​B​e​l​h​e​v​e​n​ ​G​a​r​d​e​n​s,​ ​K​o​w​d​i​a​r​ ​P.​O.,​ ​T​h​i​r​u​v​a​n​a​n​t​h​a​p​u​r​a​m​ ​-​ 695​ 003​ ​ എന്ന വിലാസത്തിൽ അയയ്ക്കണം.

 

ഓൺ ലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന സമയം ആഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ച് മണിയാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും w​w​w.​t​e​l​k.​c​o​m​/​w​w​w,​k​i​t​c​o​p​l​a​c​e​m​e​n​t​p​a​r​k.​i​n​ എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.

© 2024 Live Kerala News. All Rights Reserved.