ഡല്‍ഹിയിലെ വായുമലിനീകരണം; 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ദൂരക്കാഴ്ച കുറ‍ഞ്ഞതിനെ തുടര്‍ന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് ഉയര്‍ന്നതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു.

നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ തോതില്‍ വന്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു. അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാള്‍ ആവശ്യപ്പെട്ടു.

വായു മലിനീകരണ തോത് ഡല്‍ഹിയിലെ പലയിടങ്ങളിലും 999ലാണ്. അതീവ ഗുരുതരമായ വായുമലിനീകരണ തോതാണിത്.

© 2024 Live Kerala News. All Rights Reserved.