പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തി; സുപ്രധാന കരാറുകളിൽ ഇന്ന് ഒപ്പുവെക്കും

റിയാദ്: ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തി. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊർജ്ജ മേഖലകളിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് രാജകീയ സ്വീകരണമാണ് സൗദി ഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്.

സ​ല്‍മാ​ന്‍ രാ​ജാ​വു​മാ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​നു​മാ​യും പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തും. പ്രാദേശിക സമയം 11 മണിയോടെയാണ് കൂടിക്കാഴ്ച. രാ​വി​ലെ ഏ​താ​നും സൗ​ദി മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ഉ​ച്ച​ക്ക് സ​ല്‍മാ​ന്‍ രാ​ജാ​വൊ​രു​ക്കു​ന്ന വി​രു​ന്നി​ല്‍ പങ്കെടുന്ന അ​ദ്ദേ​ഹം ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത സ​മി​തി​യു​ടെ ഉ​ട​മ്ബ​ടി ഒ​പ്പു​വെ​ക്കും.

ഊർജ്ജ മേഖലയിൽ ഉൾപ്പെടെ പതിമൂന്നോളം തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാറിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറിലും നരേന്ദ്രമോദി ഒപ്പുവെക്കും. റുപേ കാർഡിന്‍റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും.

© 2024 Live Kerala News. All Rights Reserved.