സ്ത്രീ ശാക്തീകരണം; മഹിളാശ്രീ ഓൺലൈൻ വിപണനോദ്ഘാടനം ഡോ: ബോബി ചെമ്മണൂർ നിർവഹി

തിരുവനന്തപുരം : സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് സ്ത്രീകൾക്കായി മഹിളാശ്രീ ഓൺലൈൻ വിപണനോദ്ഘാടനം ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: ബോബി ചെമ്മണൂർ നിർവഹിച്ചു.തൃശ്ശൂർ എം എസ് എസ് ജില്ലാ കമ്മറ്റിയുടെ ഭാഗമായിട്ടാണ് ഓൺലൈൻ വിപണനോദ്ഘാടനം ആരംഭിച്ചത്.തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ ബഹു: സഹകരണ , ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗുരുവായൂർ എം എൽ എ അബ്ദുൾഖാദർ തുടങ്ങിയവർ പങ്കെടുത്തു.ഡോ ബോബി ചെമ്മണ്ണൂരിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ വെച്ച് പൊന്നാട ചാർത്തി ആദരിച്ചു.