സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്‌, ഏഴിടത്ത്‌ ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം > സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ മഴ കനത്തുപെയ്യുകയാണ്‌. പുലർച്ചെ മുതൽ ചെയ്യുന്ന മഴയിൽ മിക്കയിടത്തും വെള്ളം കയറി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുണ്ട്.

കനത്തമഴയെ തുടർന്ന്‌ എറണാകളും ജില്ലയിൽ സ്‌കൂളുകൾക്ക്‌ അവധി പ്രഖ്യാപിച്ചു.

© 2024 Live Kerala News. All Rights Reserved.