മരടിലെ ഫ്ലാറ്റ് ഉടമകൾക്ക്‌ നഷ്ടപരിഹാരം നിർണയിക്കാനുള്ള കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക്‌ നഷ്ടപരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് വേണ്ടിയാണ് കമ്മറ്റി കൂടുന്നത്. 241 പേർക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നേരത്തെ യോഗം ചേർന്ന സമിതി 14പേർക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട്‌ സർക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതൽ പേർക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കും.

ഇതിനിടെ, മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരും. ഫ്ലാറ്റുകൾ പൊളിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. നഗരസഭാ കൗൺസിൽ എതിർപ്പ് കാരണം ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിട്ടില്ലെങ്കിലും ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിലവിൽ രണ്ട് ഫ്ലാറ്റുകൾ പൊളിക്കാനായി ഇന്നലെ വൈകിട്ട് കമ്പനികൾക്ക് കൈമാറി. ജെയിൻ കോറൽ കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആൽഫാ വെഞ്ചേഴ്‌സ് ഇരട്ടകെട്ടിടത്തിൽ ഒരു കെട്ടിടം വിജയ സ്റ്റീൽ കമ്പനിക്കുമാണ് കൈമാറിയത്. മറ്റു ഫ്ലാറ്റുകൾ ഇന്ന് തന്നെ കൈാറിയേക്കും.

© 2024 Live Kerala News. All Rights Reserved.