പാകിസ്ഥാനും രാഹുല്‍ഗാന്ധിയും ഒരേ പോലെ പെരുമാറുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഒരേ പോലെ പെരുമാറുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ. മിന്നലാക്രമണം നടത്തിയതിന് രാഹുല്‍ ഗാന്ധി തെളിവ് ചോദിച്ചു. പാകിസ്ഥാനും അത് തന്നെയാണ് ചെയ്തത്. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധിയും പാകിസ്ഥാനും അതിനെ എതിര്‍തെന്ന് അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാജ്യങ്ങള്‍ മുഴുവനും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു. അതേസമയം, ഈ നടപടിയെ എതിര്‍ത്തുകൊണ്ട് പാകിസ്ഥാന്‍ മാത്രം മാറിനില്‍ക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്ന നടപടിയെ രാജ്യമൊട്ടാകെ സ്വാഗതം ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് മാത്രം അതിനെ എതിര്‍ക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.