സിറിയയില്‍ ആക്രമണം നടത്തിയ തുര്‍ക്കിയുടെ നടപടി ഏകപക്ഷീയം; വിമര്‍ശിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സിറിയയിലെ തുര്‍ക്കിയുടെ വ്യോമാക്രമണത്തെ വിമര്‍ശിച്ച് ഇന്ത്യ. വടക്കന്‍ സിറിയയില്‍ ആക്രമണം നടത്തിയ തുര്‍ക്കിയുടെ നടപടി ഏകപക്ഷീയമാണെന്നും മേഖലയിലെ സുസ്ഥിരത തകര്‍ക്കാന്‍ ഇത് കാരണമാകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തുര്‍ക്കി വ്യോമാക്രമണം നടത്തിയത് മേഖലയിലെ സുസ്ഥിരതയെ ബാധിക്കും. ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കും ഇത് തിരിച്ചടിയാകും. സിറിയ-തുര്‍ക്കി വിഷയത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും ഇരുവരും ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തുര്‍ക്കി യുദ്ധവിമാനങ്ങള്‍ വടക്കുകിഴക്കന്‍ സിറിയയുടെ ചില ഭാഗങ്ങളില്‍ ബോംബ് വര്‍ഷിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.