പാകിസ്ഥാന്‍ സൈന്യവും, രഹസ്യാന്വേഷണ ഏജന്‍സിയും അല്‍ഖ്വയിദയെ പരിശീലിപ്പിച്ചിരുന്നു : ഇമ്രാൻ ഖാൻ

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂയോര്‍ക്കില്‍ ഫോറിന്‍റിലേഷന്‍സ് കൗണ്‍സിലില്‍ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ഇതിലൂടെ 70,000 പാകിസ്ഥാനികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഏകദേശം 200 ബില്യണ്‍ നഷ്ടമാണ് പാക് സമ്പത്ത് വ്യവസ്ഥയ്ക്കുണ്ടായതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.