കർണാടക ഉപതെരഞ്ഞെടുപ്പ്: വിമത എംഎൽഎമാരുടെ ഹർജിയിൽ കമ്മീഷൻ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയെ അറിയിച്ചു. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എംഎൽഎമാരുടെ ഹർജിയിലാണ് നിലപാട് അറിയിച്ചത്. കോടതിയുടെ തീർപ്പ് വരുന്നത് വരെ കാത്തിരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതർ സമർപിച്ച ഹർജി ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മത്‌സരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎൽഎമാരും ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.