അമിതാഭ് ബച്ചന് ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം

ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​രം. ഇ​ന്ത്യ​ന്‍ സി​നി​മ​യ്ക്ക് ന​ല്‍​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം ട്വിറ്ററിലൂടെ അ​റി​യി​ച്ച​ത്.

‘നമ്മളെ രണ്ട് തലമുറയോളം രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസമായ അമിതാഭ് ബച്ചനെ ഏകകണ്ഠമായി ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നു. രാജ്യവും രാജ്യത്തിനപ്പുറവും ഈ വാര്‍ത്തയില്‍ സന്തുഷ്ടരാണ്. എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍’- പ്രകാശ് ജാവേദ്ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

1969ല്‍ ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത് ഹിന്ദുസ്ഥാനി’യിലൂടെയാണ് അമിതാഭ് ബച്ചന്‍ അഭിനയരംഗത്തെത്തിയത്. അറുപത് വര്‍ഷത്തിനിടെ 190ലേറെ സിനിമകളില്‍ വേഷമിട്ടു. 76 കാരനായ ബച്ചന് നടനുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.