ചന്ദ്രയാൻ-2 ; വിക്രം ലാന്‍ഡറിനായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനൊരുങ്ങി നാസ

ന്യൂ ഡൽഹി : ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറിനായി കൂടുതല്‍ പരിശോധനകള്‍ നാസ നടത്താനൊരുങ്ങുന്നു. നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബിറ്റര്‍ നാളെയാണ് വിക്രം ലാന്‍ഡറിന്‍റെ ലക്ഷ്യസ്ഥാനമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനു മുകളിലൂടെ പറക്കുന്നത്. ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഐഎസ്ആർഓയ്ക്ക് നാസ കൈമാറും. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകൾ പുറത്ത് വിട്ടത്.

© 2024 Live Kerala News. All Rights Reserved.