കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂ​ഡ​ല്‍​ഹി : കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായ ന്യായ്, വിവിധ കര്‍ഷക പദ്ധതികള്‍ അടക്കമുള്ളവ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം.

പിസിസികളിലെ തര്‍ക്കം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ്, രാജ്യസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ചയും നടത്തും.

© 2024 Live Kerala News. All Rights Reserved.