ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പ്: കാശ്‌മീരിൽ എട്ട് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ പിടിയിൽ

ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയിലായി. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തി. കശ്മീരിലെ സോപോരയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കശ്മീർ പൊലീസ് പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുജറാത്തിലെ സിർക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കരസേന വ്യക്തമാക്കി.