മോസ്‌കോ : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയില്‍. റഷ്യയിലെ വ്‌ലാദിവോസ്റ്റോക് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. മൂന്നു ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നേതാക്കള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുവാനും സാധ്യതയുണ്ട്.