കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ്-തൈക്കൂടം സര്‍വീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് യാത്രാ നിരക്കില്‍ ഇളവുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ. ക്യുആര്‍ കോഡ് ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ഇളവ് ലഭിക്കും. കൂടാതെ 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിംഗും സൗജന്യമാക്കിയിട്ടുണ്ട്. മഹാരാജാസ്-തൈക്കൂടം പാതയില്‍ ആദ്യത്തെ ദിവസം നഴ്സുമാര്‍ക്കു സൗജന്യ യാത്രയും കെഎംആര്‍എല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുതിയ പാതയില്‍ നഴ്സുമാര്‍ക്കൊപ്പം യാത്ര നടത്തും.