ചെന്നൈ: പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ചതിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബാങ്ക് ലയനത്തെ തുടര്‍ന്ന് ഒരാള്‍ക്കു പോലും ജോലി നഷ്ടമാകുകയോ, ഒരു ബാങ്ക് ശാഖ പോലും പൂട്ടുകയോ ചെയ്യില്ലെന്ന് അവർ പറയുകയുണ്ടായി. അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് സാമ്പത്തിക വളർച്ച ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി കുറഞ്ഞനിരക്കില്‍ വായ്പ ലഭ്യമാക്കാനാണ് 10 പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിക്കാനുള്ള പദ്ധതി. അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെന്നും ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കുന്നുണ്ടെന്നും അത് ശക്തമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.