ന്യൂഡൽഹി : ചാരക്കേസില്‍ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്‍. തിങ്കളാഴ്ചയാണ് കുടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നതെന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
വിയന്ന കണ്‍വെന്‍ഷനിലെ കോണ്‍സുലര്‍ റിലേഷന്‍സ് , ഐസിജെ ജഡ്ജ്മെന്റ് എന്നിവ പ്രകാരമാണ്. കുല്‍ഭൂഷണ് കോണ്‍സുലര്‍ ആക്സസ് നല്‍കാമെന്ന് അറിയിച്ചത്.
2017ല്‍ പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ യാദവിന് ആദ്യമായാണ് പാക്കിസ്ഥാന്‍ കോണ്‍സുലര്‍ ആക്സസ് നല്‍കുന്നത്. പാക്കിസ്ഥാനോട് നിരവധി തവണ കോണ്‍സുലര്‍ ആക്സസ് ആവശ്യപ്പെട്ടുവെങ്കിലും പാക്കിസ്ഥാന്‍ അനൂകൂല നടപടി സ്വീകരിക്കാത്തതിനാല്‍ ഇന്ത്യ അന്താഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉന്നയിച്ച ആവശ്യം.