വാഷിങ്ടൺ: യുഎസിന് ഭീഷണിയായേക്കാവുന്ന ചുഴലിക്കാറ്റുകളെ അവ കരതൊടുന്നതിന് മുൻപ് അണുബോംബിട്ട് തകർക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. യു.എസ് വാർത്താ വെബ്‌സൈറ്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗവുമായി നടന്ന ഉന്നതതല ചർച്ചയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.