ബാണാസുര സാഗർ അണക്കെട്ട് ഇന്ന് തുറക്കും

വയനാട്: ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ അണക്കെട്ട് ഇന്ന് തുറക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാൽ ബാണാസുര സാഗറിൽ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.. സെക്കന്റിൽ 8500 ലിറ്റർ വെള്ളമാകും ഒഴുക്കി വിടുക. സ്പിൽവേ ഷട്ടർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും.

അണക്കെട്ടിന്റെ താഴ്‌വാരത്തുള്ളവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.

ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

© 2023 Live Kerala News. All Rights Reserved.